ബോസ്നിയ കൂട്ടക്കൊല ; നടുങ്ങുന്ന ഓർമകൾക്ക് 25 ആണ്ട്..


 
ബോസ്നിയ , മുസ്ലിം ജനത അനുഭവിക്കുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കൊല. ലക്ഷക്കണക്കിന് ജനങ്ങൾ കൊല്ലപ്പെട്ട 25 ദശ ലക്ഷം നാട് കടത്തപ്പെട്ട 12000-20000 ലധികം സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട ഈ കിരാത ഭീകരത നടന്നത് ബോസ്നിയ ഹെർസഗോവിനയിലെ സൈബേറിയൻ പട്ടണത്തിലായിരുന്നു. 1995 ജൂലൈ മാസത്തിൽ സൈബേറിയ കരിഞ്ഞമർന്നു..

പതിനായിരക്കണക്കിന് മുസ്ലിം ജനത കൈപ്പ്നീർ കുടിച്ചു. ബോസ്നിയയിലെ കശാപ്പുകാരനെന്ന് ലോകം വിളിച്ച റാറ്റ്കൊ മ്ലാദിച്ച് ഹിറ്റ്ലറെ തന്നിലൂടെ പരിചയപ്പെടുത്തുകയായിരുന്നു. ഇസ്ലാമോ ഫോബിയക്ക് ബീജാപാവം നൽകുക കൂടിയായിരുന്നു ഈ മുൻ ജനറൽ.


യൂറോപ്പിലെ തെക്ക് കിഴക്കൻ രാജ്യമാണ് യുഗ്ലോസോവിയ. സെർബിയ, ക്രൊയേഷ്യ, ഹെർസഗോവിന, ബോസ്നിയ, മസിഡോണിയ, കോൺടിന ഗ്രോ എന്നീ ആറ് റിപ്പബ്ലിക്കുകൾ അടങ്ങിയ ഫെഡെറേഷനായിരുന്നു യുഗ്ലോസോവിയ. 


മാർകൽ ജോസഫ് ടീറ്റോയുടെ മരണത്തിന് ശേഷം വിഘടനവാദികൾ ശക്തമായ പ്രവർത്തനം ആരംഭിച്ചു. കമ്യൂണിസ്റ്റ്കാരനായ ടീറ്റോ ഉയർത്തി കൊണ്ട് വന്ന ഇസ്ലാമോഫോബിയ അടിച്ചമർത്തപ്പെട്ടുവെങ്കിലും വിഘടനവാദികൾ ശക്തി പ്രാപിക്കലോടെ ഓരോ റിപ്പബ്ലിക്കുകളും ഭിന്നിക്കാൻ തുടങ്ങി. സെർബിയയുടെ മേധാവിത്വ സ്വഭാവം മറ്റുള്ളവർക്ക് രുചിച്ചില്ല. ഭിന്നിച്ച ഓരോ രാജ്യങ്ങളെയും അവർ അക്രമിക്കാൻ തുടങ്ങി. 

1991 ലായിരുന്നു തകർച്ചയുടെ തുടക്കം. ഇതിൻ്റെ തുടർച്ചയാണ് ബോസ്നിയയിലെ മൂന്നര വർഷത്തെ നരനായാട്ട്.

പ്രധാന നഗരിയായ സരയാവോ മൂന്നര വർഷത്തെ ഉപരോധത്തിൽ തകർന്നടിഞ്ഞു. പീരങ്കികളും ടാങ്കറുകളും മനുഷ്യ ജീവനുകളെ കൊന്നൊടുക്കി. 44. % വരുന്ന മുസ്ലിംകളെ 32.5 % സെർബിയൻ ഓർത്തഡോക്സ് മൃഗീയമായി കൊലപ്പെടുത്തി/ പീഡിപ്പിച്ചു.

റാറ്റ്കൊ മ്ലാദിച്ച്, സ്ളോബോധൻ മിലസോവിച്ച് തുടങ്ങിയ രാഷ്ട്ര തലവന്മാരായ സെർബ് ഭീകരരായിരുന്നു കൂട്ടക്കൊലയുടെ നേതൃത്വം.

1955 ൽ സെബ്രിനിക്കയിൽ മാത്രം 8000ത്തോളം ബോസ്നിയൻ മുസ്ലിംകളെയാണ് വെടിവെച്ച് കൊന്നത്. 12-77 വയസ്സിനിടയിലുള്ള പുരുഷന്മാരെ ഗ്രൂപ്പുകളായി തിരിച്ച് വധിക്കുകയായിരുന്നു. മൃതദേഹങ്ങൾ വലിയ കുഴിമാടങ്ങളിൽ വാഹനം ഉപയോഗിച്ച് തള്ളുകയായിരുന്നു.


ലോകത്തെ നടുക്കിയ കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ 74 കാരനായ മ്ലാദിച്ചിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്..മിലസോവിച്ച് ജയിലിൽ തന്നെ മരണമടഞ്ഞുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു..



ഇസ്ലാം ഫോബിയയുടെ ബീജവും മുസ്ലിം വംശഹത്യയുടെ നടുങ്ങുന്ന ഓർമകളും ബോസ്നിയക്ക് സ്വന്തമാണ്..

നടുങ്ങുന്ന ഓർമകൾക്ക് മുന്നിൽ ശുഹദാഇന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം..