യമൻ : വറുതിയുടെ പുതിയ ചിത്രങ്ങൾ
രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം ജനങ്ങളും അത്യാസന്ന മാനുഷിക സഹായം ആവശ്യമുള്ളവർ !!.
അഞ്ച് വർഷമായി രാജ്യത്ത് അനുസ്യൂതം തുടരുന്ന ആയുധ സംഘട്ടനങ്ങൾക്കിടയിൽ നടമാടി കൊണ്ടിരിക്കുന്ന പട്ടിണിയും ക്ഷാമവും ഇന്നത്തെ കൊറോണവ്യാപന സാഹചര്യത്തിൽ യമനിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുകയാണ് .
United Nations ന്റെ കണക്കനുസരിച്ച്
https://www.unicef.org/emergencies/yemen-crisis ) പട്ടിണിയും രോഗങ്ങളും കാരണമായി അഞ്ച് വയസ്സിന് താഴെയുള്ള 130 കുട്ടികളെങ്കിലും യമനിൽ ഓരോ ദിവസവും മരണമടയുന്നുണ്ട് .

എന്നാൽ ഈ റിപ്പോർട്ട് കൊറോണ വ്യാപനത്തിന്റെ മുമ്പ് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് തയ്യാറാക്കപ്പെട്ടത് . അതിനു ശേഷവും എണ്ണമറ്റ പിഞ്ചു പൈതങ്ങൾ പോഷകാഹാരക്കുറവ് മൂലവും കൊറോണ ബാധിച്ചും യമനിന്റെ തെരുവോരങ്ങളിൽ ഇന്നും മൃതിയടഞ്ഞു കൊണ്ടിരിക്കുന്നു.
രാജ്യത്ത് 50 ശതമാനത്തിലധികം ഹോസ്പിറ്റലുകളും അടഞ്ഞു കിടക്കുന്ന ഈ സാഹചര്യത്തിൽ ആധികാരികമായി പുറത്ത് വരുന്ന കോവിഡ്-19 കണക്കുകൾക്കപ്പുറം എത്രയോ രോഗ ബാധിതർ നിരീക്ഷണത്തിന് പോലും വകയില്ലാതെ യമനിന്റെ തെരുവുകളിൽ അവശേഷിക്കുന്നുണ്ടെന്നതാണ് വാസ്തവം.
ദീർഘകാലം കോളറ പോലുള്ള മാരക പകർച്ചവ്യാധികളുടെ പിടിയിലമർന്ന ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ആരോഗ്യ രംഗവുമെല്ലാം ഇന്നും മങഗതിയിലാണ് . കൊറോണ വ്യാപനത്തിന് മുമ്പ് തന്നെ രാജ്യത്തെ 24 ദശലക്ഷത്തിലധികം ജനങ്ങൾ മാനുഷിക സഹായങ്ങൾക്ക് അത്യാവശ്യക്കാരാണെന്ന് കണക്കുകൾ വ്യക്തമാക്കുമ്പോൾ , നിലവിലെ സാഹചര്യങ്ങൾ അതിലേറെ തീക്ഷ്ണമായി കൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ യമൻ ജനതയുടെ നന്മയാർന്ന നിലനിൽപ്പിനായി ലോകമാകമാനമുള്ള മനുഷ്യ സ്നേഹികളൊന്നടങ്കം മുന്നിട്ടിറങ്ങൽ അനിവാര്യമാണ്.
MEEM

