അതുല്ല്യ സ്നേഹി
"ഞാൻ മരിച്ചാൽ എന്നെ നിങ്ങൾ ഹബീബായ തങ്ങളുടെ ചാരത്ത് മറവ് ചെയ്യണം. പക്ഷേ അതിനുമുമ്പ് തങ്ങളോട് സമ്മതം ചോദിക്കണം. അങ്ങനെ തങ്ങൾ സമ്മതം തന്നാൽ എന്നെ നിങ്ങൾ അവിടെ മറവ് ചെയ്യണം. ഇല്ലെങ്കിൽ എന്നെ ജന്നത്തുൽ ബഖീഇൽ കൊണ്ട് പോയി അവിടെ അടക്കം ചെയ്യണം സഹാബാ... "
മരണശയ്യയിൽ കിടക്കുമ്പോൾ സിദ്ദീഖോരുടെ വാക്കുകളാണിത്.. ഇതല്ലാതെ മറ്റെന്താണ് അവിടുന്ന് കൊതിക്കുക? തന്റെ ജീവനേക്കാളേറെ താൻ സ്നേഹിച്ച പുന്നാര നബിയുടെ ചാരത്തു അന്തിയുറങ്ങുന്നത് സ്വപ്നം കാണാതിരിക്കുമോ മഹാൻ..? സ്വഹാബ സമ്മതം മൂളി..
ആ അതുല്യ ജ്യോതിസ് ഈ ലോകത്തുനിന്നും ഇവിടെ പറഞ്ഞു.. സ്വഹാബ അന്ത്യകർമ്മങ്ങളെല്ലാം ചെയ്തു കണ്ണീരോടെ കൂടെ തങ്ങളുടെ പ്രിയ നേതാവിനെ യാത്രയാക്കി.. ഇനി റൗളാശരീഫിലെത്തണം.. മുത്തോരെ സമ്മതം വാങ്ങണം.. ഞങ്ങളുടെ ജീവന്റെ തുടിപ്പായ ഹബീബോരെ സമീപത്ത് അബൂബക്കർ സിദ്ധീഖിന്റെ ജനാസ അവർ വെച്ചു..
"അസ്സലാമു അലൈക യാ റസൂലല്ലാഹ്... ഇത് സിദ്ദീഖോരുടെ ജനാസയാണ്.. അങ്ങയുടെ സമീപത്ത് മറമാടാനാണ് സിദ്ദിഖ് തങ്ങൾ ഞങ്ങളോട് വസിയത്ത് ചെയ്തത്.. പക്ഷേ അങ്ങനെ മറമാടാൻ അങ്ങയുടെ സമ്മതം വാങ്ങണം എന്ന് ഞങ്ങളോട് ഓർമ പെടുത്തിയിട്ടുണ്ട്. ഇല്ലെങ്കിൽ ജന്നത്തുൽ ബഖീഇൽ മറമാടാനാണ് ഞങ്ങളോട് പറഞ്ഞത്.. "
മുത്തു നബിയുടെ തീരുമാനത്തിന് കാത്തിരുന്ന സ്വഹാബത്തിന്റെ ഇടയിലേക്ക്.. ഒരു അശരീരി വരുന്നു..
"സ്വഹാബാ നിങ്ങൾ സിദ്ധീഖ്നെ ഇവിടെ മറവു ചെയ്യൂ.. അല്ലാഹുവിന്റെ ഹബീബായ എനിക്കും എന്റെ ഹബീബായ സിദ്ദിഖിനും ഒരുമിച്ചു കൂടാൻ കൊതിയാകുന്നു സഹാബാ ഇവിടെ മറവു ചെയ്യൂ സഹാബ... "
സിദ്ദീഖ് തങ്ങളുടെ ചരിത്രത്തിലെ വഫാത്തിന്റെ നിമിഷങ്ങൾ..... ഇതിലും വലിയൊരു അംഗീകാരമുണ്ടോ ലോകത്ത് ഒരാൾക്ക് ലഭിക്കാൻ.. ഇത് സിദ്ധീഖോര് നേടിയെടുക്കാനുള്ള നിധാനം?? തിരുനബി സ്നേഹം... അന്ധമായ സ്നേഹം കണ്ണും കാതും മുതൽ ആത്മാവിനെ വരെ സമർപ്പിച്ച വികാരം...
എങ്ങനെ മുത്തുനബി അത് പറയാതിരിക്കും.. ലോകത്ത് തന്നെ സ്നേഹിച്ചതിൽ ഏറ്റവും മുൻപന്തിയിലുള്ളവർ.. ആരുംതന്നെ വിശ്വസിക്കാത്ത കാലത്ത് തന്നെ കണ്ണുംപൂട്ടി വിശ്വസിച്ചവർ... അത് ചെറിയൊരു ധൈര്യമൊന്നുമല്ല മുത്തുനബിക്ക് സമ്മാനിച്ചത്.... അൽ അമീനിൽ നിന്ന് കള്ളനിലെക്കും മാരണം ചെയ്യുന്നവനിലേക്കുമുള്ള വഴിദൂരം നുബുവ്വത് എന്ന അംഗീകാരം ലഭിക്കലായിരുന്നു ... അങ്ങനെയിരിക്കെയായിരുന്നല്ലോ മുത്തുനബിയുടെ ആകാശാരോഹണം.. ഒരു ദിവസം കൊണ്ട് ഏഴ് ആകാശവും കടന്നു ലോക സൃഷ്ടാവിനെ കണ്ടു തിരിച്ചു ഒറ്റരാത്രികൊണ്ട് തിരിച്ചെത്തിയെന്ന് മക്കയിലെ നിവാസികളോടെല്ലാം പറഞ്ഞപ്പോൾ വിശ്വസിക്കാൻ ഒരു വലിയ ജനത കൂട്ടാക്കിയിരുന്നില്ല .. മുഹമ്മദ് കള്ളനാണെന്ന് പ്രചരിപ്പിക്കാനുള്ള വലിയൊരു ആയുധമായി കൊണ്ടുനടന്നവർക്ക് മുമ്പിൽ "മുഹമ്മദ് നബി അത് പറഞ്ഞു എങ്കിൽ ഞാൻ അത് വിശ്വസിച്ചു "എന്ന് നെഞ്ചുവിരിച്ചു പറയാൻ ധൈര്യം കാണിച്ച വരാണ് സിദ്ദിഖ് തങ്ങൾ... ആ വലിയ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ സിദ്ദീഖ് തങ്ങൾ നൽകിയ പിന്തുണ യുടെ വലുപ്പം എത്രയായിരുന്നു എന്നത് ഊഹിക്കാവുന്നതേയുള്ളൂ.
. മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോകുമ്പോൾ സിദ്ദീഖോരുടെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നുണ്ട് ചരിത്രം. ഒരു തിരുനബി സ്നേഹിയുടെ അന്ധമായ പ്രകടനങ്ങൾ എന്ന് അതിന് വിശേഷിപ്പിക്കാമോ എന്നറിയില്ല. അന്ധമായ എന്നാൽ സ്നേഹത്തിന്റെ ഭാഷയിലൂടെ അന്ധമായ എന്നർത്ഥം...
നടന്നു ക്ഷീണിച്ച മുത്തുനബിയുടെ തിരുശരീരം തന്റെ തോളിലേറ്റാൻ ഭാഗ്യം ലഭിച്ച മഹാൻ..അല്ല ഒരു വേള അതിനാഗ്രഹിച്ചിരിക്കണം സിദ്ധീഖ് തങ്ങൾ... തനിക്ക് എന്തുസംഭവിച്ചാലും തിരുനബിക്ക് ഒരു പോറൽ പോലുമേൽക്കാരുതെന്ന നിർബന്ധബുദ്ധിയോടെ മുത്ത് നബിക്ക് സംരക്ഷണം നൽകിയ വലിയ വ്യക്തിത്വം.. നാലുവശത്തും ആയി ഓടി നടന്നു അവർ.. ...
ഇടക്ക് വിശ്രമിക്കാൻ കയറിയ സൗർ ഗുഹയിലെ ചരിത്രങ്ങൾ നമ്മോട് ഓതി തന്നത് സിദ്ദീഖോരുടെ തിരുനബി സ്നേഹത്തിന്റെ ആ ഴത്തെ കുറിച്ചായിരുന്നു.. അങ്ങനെ മരണംവരെ നിഴലായി തിരു നബിയോട് കൂടെ ജീവിച്ച സിദ്ദിഖോരെ തന്റെ വഫാത്തിന് ശേഷമാണെങ്കിലും സ്വീകരിക്കാതിരിക്കാൻ മുത്തുനബിക്കാകുമോ.. മുത്ത് നബി കാത്തിരിക്കുകയായിരുന്നു.. തന്റെ അനുചരനെ...
സിദ്ദീഖ് തങ്ങൾക്ക് ഈമാനായിരുന്നു തിരു നബി സ്നേഹം... അതെ, മുത്ത് നബിയോടുള്ള സ്നേഹത്തിന്റെ ആഴമാണ് സിദ്ദിഖോരുടെ ഇമാനിന്റെ ആഴം.... ഒന്ന് പറയാൻ ആണിഷ്ടം അങ്ങനെ പറയുന്നതായിരിക്കും സിദ്ദീഖോർക്കും ഇഷ്ടം... അതാണ് ലോകത്തെ ഏറ്റവും വലിയ പദവി.. സിദ്ധിഖോര് ഒരു തിരുനബി സ്നേഹിയായിരുന്നു..
അതുല്യ സ്നേഹി
✍️MA എലോക്കര