ഒരിക്കൽ അബൂബക്കർ (റ) വും ഉമർ (റ) വും തമ്മിൽ വാക്ക് തർക്കമുണ്ടായി. അപ്പോൾ ഉമർ (റ)വിന് ഇഷ്ടമല്ലാത്ത എന്തോ ഒരു വാക്ക് അബൂബക്കർ (റ) പറഞ്ഞു. ഇതുകേട്ട ഉമർ(റ) ന് വളരെയധികം ദേഷ്യം വന്നു. തൻ്റെ തെറ്റ് മനസ്സിലാക്കിയ അബൂബക്കർ(റ) അപ്പോൾ തന്നെ ഉമർ(റ)നോട് തെറ്റ് ഏറ്റ് പറഞ്ഞു. അപ്പൊ സങ്കടം സഹിക്കവയ്യാതെ ഉമർ (റ) ഒന്നും പറയാതെ റൂമിൽ കയറി വാതിലടച്ചു. ഇതു കണ്ട അബൂബക്കർ (റ) ന് വളരെ വിഷമമായി. മുത്ത് നബിﷺയോട് പരാതി പറയാൻ പോയി.
ഇതറിഞ ഉമർ(റ) പേടിച്ചു കൊണ്ട് അബൂബക്കർ (റ) ൻ്റെ പിറകെ ഓടി. അബുബക്കർ (റ) ൻ്റെ വരവ് കണ്ട് മുത്ത് നബിﷺ സ്വഹാബാക്കളോട് പറഞ്ഞു: "നമ്മുടെ കൂട്ടുകാരൻ ഭയങ്കര ദേഷ്യത്തിലാണല്ലൊ.."
മഹാനവർകളുടെ പരാതി കേട്ടപ്പോൾ മുത്ത് നബിﷺ കരമുയർത്തി മൂന്ന് തവണ പ്രാർത്ഥിച്ചു: അല്ലാഹ്.. അബൂബക്കറിന് പൊറുത്തു കൊടുക്കണേ..
കുറച്ച് കഴിഞ്ഞപ്പോൾ ഉമർ(റ) അങ്ങോട്ട് വന്നു. മുത്ത് നബിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. അത് കണ്ട് അബൂബക്കർ (റ) പറഞ്ഞു: റസൂലേ.. ഉമറല്ല, ഞാനാണ് തെറ്റ് ചെയ്തത്..
അപ്പോൾ മുത്ത് നബിﷺ സ്വഹാബത്തിനോടായ് പറഞ്ഞു: ഇസ്ലാമിൻ്റെ തുടക്കത്തിൽ ഞാൻ നിങ്ങളോട് ഇസ്ലാമിനെ കുറിച്ച് പറഞ്ഞപ്പോൾ നിങ്ങൾ എന്നെ ഭ്രാന്തനെന്ന് വിളിച്ചു. അധിക്ഷേപിച്ചു. പക്ഷെ, എൻ്റെ അബൂബക്കർ മാത്രം കേട്ടെ ഉടനെ പറഞ്ഞു: ഞാൻ വിശ്വസിച്ചു.. സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു..വെന്ന്.
"അല്ലയോ.. സ്വഹാബാക്കളെ.. നിങ്ങൾക്ക് ഇനിയെങ്കിലും എൻ്റെ അബൂബക്കറിനെ വെറുതെ വിട്ടുകൂടെ...."
....................................................
മുത്ത് നബിﷺ:
സിദ്ധീഖ്(റ)നെ സ്നേഹിക്കൽ എൻ്റെ സമുദായത്തിൻ്റെ മേൽ നിർബന്ധ ബാധ്യതയാണ് ..
...............................................💚