മുത്ത് നബിﷺയും സ്വഹാബത്തും ദീർഘമായ യാത്രയിലാണ്. പലരും ക്ഷീണിതരാണ്. മൃഗങ്ങളും അവശത കാണിക്കുന്നുണ്ട്. വിശപ്പും ദാഹവും ഓരോർത്തരുടെ മുഖത്തും പ്രകടമാണ്. അല്പം സഞ്ചരിച്ച് വഴിയോരത്ത് ഒരു തടാകം കണ്ടു.  പലരുടെ മുഖത്തും ആശ്വാസം. മുത്ത് നബിﷺ യുടെ നിർദേശത്തിന് കാത്തു നിൽക്കുകയാണ്. മുത്ത് നബിﷺ സ്വഹാബത്തിനോട് വിശ്രമിക്കാനും ആവിശ്യങ്ങൾ നിറവേറ്റാനും ഉത്തരവിട്ടു. സ്വഹാബത്ത് ദാഹമകറ്റി, മൃഗങ്ങളെ കുടിപ്പിക്കുകയും കുളിപ്പിക്കുകയും ചെയ്തു.
ഓരോർത്തരും കുളിക്കാൻ വേണ്ടി കടവിലിറങ്ങിയ സന്ദർഭം
മുത്ത് നബിﷺ ഒരു നിർദേശം വെച്ചു: "സ്വഹാബാ.. നിങ്ങൾ ഓരോർത്തർക്കും അടുത്ത മിത്രങ്ങളുണ്ടാകും. സ്നേഹിതരുണ്ടാകും.അവരിലേക്ക് നിങ്ങൾ നീന്തി കൂടെ ചേരുക." 
മുത്ത് നബിﷺയുടെ വിനോദം സ്വഹാബത്തിന് പെരുത്തിഷ്ടായി. ഓരോർത്തരും തങ്ങളുടെ പ്രിയരിലേക്ക് നീന്തി അടുത്തു.
എല്ലാവരും ചേർന്നപ്പോൾ രണ്ട് പേര് മാത്രം ബാക്കി. മുത്ത് നബിയുംﷺ സിദ്ധീഖ് (റ)തങ്ങളും. അക്കരയിലും ഇക്കരയിലും.. സ്വഹാബ: ആശ്ചര്യത്തോടെ നോക്കുകയാണ്. പുറപ്പാടിയാൻ വേണ്ടി.. മുത്ത് നബി ﷺ പുഞ്ചിരി തൂകി കൊണ്ട് എടുത്ത് ചാടി.. സിദ്ധിഖ് (റ) അടുക്കലേക്ക്.. സിദ്ധീഖ് (റ) തിരിച്ചും നീന്തി. ഹൃദയം കൊണ്ടടുത്ത രണ്ട് പേർ പ്രണയ ഇണകളായി കൂടെ ചേർന്നു. മുത്ത് നബിﷺയും കൂട്ടുകാരനും ആഹ്ലാദത്തിൽ മുഖാമുഖം നോക്കി. സ്വഹാബ: ഉത്തമ കൂട്ടുകാരുടെ സ്നേഹമറിഞ്ഞു. മുത്ത് നബിﷺ കൂട്ടുകാരനെ കുറിച്ചും കൂട്ട് കെട്ടിനെ കുറിച്ചും അവരെ ഉണർത്തി..
സ്നേഹ താളം..!!
പ്രണയ ശ്വാസം..!!
.................................................💚
മുത്ത് നബിﷺ :

സിദ്ധീഖ് (റ) നെ സ്നേഹിക്കൽ എൻ്റെ ഉമ്മത്തിൻ്റെ മേൽ നിർബന്ധ ബാധ്യതയാണ്..