ജിന്ന് ശൈത്താൻ റൂഹാനി - (ഭാഗം 2)

വ്യത്യാസം , ഇനങ്ങൾ , രൂപങ്ങൾ

ദൃഷ്ടിയിൽ മറയുക എന്നർത്ഥത്തിലാണ് ജിന്ന് എന്ന് വിളിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ജിന്ന്, പിശാച് എല്ലാം ഒരു വർഗമാണെങ്കിലും സ്വഭാവത്തിനും ചില സവിശേഷതകൾക്കുമനുസരിച്ച് അവർ പല പേരുകളിൽ അറിയപ്പെടുന്നു.
ജിന്ന് വർഗത്തിലെ അവിശ്വാസികളും ഉപദ്രകാരികളുമായ ആളുകളെ ശൈത്വാനെന്ന് (പിശാച് ) വിളിക്കുന്നു. ഇവരിൽ തന്നെ ഏറെ ദുഷ്ഠരായ പിശാച്‌ മറദത് എന്ന ഗണത്തിൽ പെടുന്നു. പിശാചുക്കളിൽ ഏറ്റവും ശക്തൻ ഇഫ്രീത്താണ്. ജനങ്ങളോടൊപ്പം താമസിക്കുന്ന ജിന്നിനെ ആമിർ എന്നാണ് പറയപ്പെടുന്നത്, പരിപാലകൻ എന്നർത്ഥം. ഇങ്ങിനെ പല പേരുകളിലുമായി ജിന്ന്, പിശാച് വർഗം വ്യാപിച്ച് കിടക്കുന്നു. പ്രേതവും പിശാച് തന്നെയാണ്.മരണപ്പെട്ടവരുടെ ആത്മാവിനെയാണ് പ്രേതം എന്ന് പറയുന്നത്. അവർ ജീവിച്ചിരിക്കുന്നവരെ ശല്യം ചെയ്യുമെന്നത് ഇസ് ലാമികമല്ല, സഹായിക്കുമെന്നത് സ്ഥിരപ്പെട്ട കാര്യവുമാനെല്ലൊ.. (ത്വിബു റൂഹാനി) ഉദാഹരണം..

ഇബ്നു അബീ ദുൻയാ (റ) മകാഈദു ശൈത്വാൻ എന്ന ഗ്രന്ഥത്തിൽ നിന്ന് :അബൂ ദർദ്ദാഅ (റ) നിന്ന് നിവേദനം :നബി (സ്വ) തങ്ങൾ പറയുന്നു: خلق الله الجن ثلاثة اصناف صنف حيات وعقارب وخشاش الارض وصنف كالرح في الهوي وصنف عليهم الحساب والعقاب അല്ലാഹു ജിന്നിനെ മൂന്ന് വിഭാഗമായി സൃഷ്ട്ടിച്ചു.സർപ്പങ്ങൾ, തേളുകൾ, ഭൂമിയിലെ പ്രാണികളുടെ രൂപം എന്നിവയാണത്. എന്നാൽ ഒരു വിഭാഗം അന്തരീക്ഷത്തിലെ കാറ്റ് പോലെയുമാണെന്നാണ്. ഇതിൽ ഒരു വിഭാഗത്തിന് മാത്രമാണ് പരലോകത്ത് വിചാരണയും ശിക്ഷയുമുണ്ടാകുന്നത്.( ആകാമുൽ മർജാൻ 20 ) قال السهيلي
ولعل هذا الصنف هو الذي لا يأكل ولايشرب ان صح ان الجن لا تأكل ولاتشرب يعني الريح الطيارة ജിന്നുകളിലൊരു വിഭാഗം ഭക്ഷണ പാനീയയുപയോഗിക്കില്ലെന്ന അഭിപ്രായങ്ങൾ ശരിയാണെങ്കിൽ വായുവിൽ കാറ്റിനെ പോലെയുള്ള ജിന്നുകളാണ് ഈ ഗണത്തിൽ പെടുന്നതെന്ന് സുഹൈലി പറയുന്നു. അബൂ സഅലബതിൽ ഖശനി (റ) ൽ നിന്ന് നിവേദനം: നബി(സ്വ) പറയുന്നു: ജിന്നുകളിൽ അന്തരീക്ഷത്തിലൂടെ പറക്കുന്ന ചിറകുള്ള വിഭാഗവും സർപ്പങ്ങളും നായകളുമായി രൂപാന്തരപ്പെടുന്ന വിഭാഗങ്ങളുമുണ്ട്. ഇബ്നു അബ്ബാസ് (റ) പറയുന്നു: ജിന്നുകളിൽ ദുർബലരായ ജിന്നുകൾ നായകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നവയാണ്. തൻ്റെ ഭക്ഷണത്തിനു വേണ്ടി വരുമ്പോൾ അതിനു ഭക്ഷണം നൽകുകയോ അല്ലെങ്കിൽ ഭക്ഷണം കഴിക്കൽ വൈകിപ്പിക്കുകയോ ചെയ്യുക. മറ്റൊരു നിവേദനത്തിൽ ജിന്നുകളിൽ പെട്ട നായകൾ നിങ്ങളുടെയടുക്കൽ വന്നാൽ ഭക്ഷണം ഇട്ട് കൊടുക്കുക. കാരണം അവയ്ക്കുമുണ്ട് ശരീരവും ആത്മാവും. (ലുഖത്വുൽ മർജാൻ :22) കറുത്ത നായകളായി ചിലർ രൂപാന്തരപ്പെടുമെന്ന് ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നുണ്ട്. (മുസ്തദ്റക് 2/456)
അബൂ സഈദിൽ ഖുദ്രി (റ) യിൽ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: മദീനയിൽ വെച്ച് ഒരു വിഭാഗം ജിന്നുകൾ ഇസ് ലാം സ്വീകരിച്ചിട്ടുണ്ട്. അതിനാൽ ക്ഷുദ്ര ജീവികളിൽ നിന്ന് വല്ല ജീവിയെയും കണ്ടാൽ മൂന്ന് തവണ പോകാൻ പറയുകയും അവസരം നൽകുകയും വേണം. പിന്നെയും അത് പ്രത്യക്ഷപ്പെടുകയാണെങ്കിൽ കൊല്ലണം (മുസ്ലിം)
ജിന്ന്, പിശാചുകൾക്ക് സ്വന്തമായി രൂപാന്തരം പ്രാപിക്കാൻ കഴിവില്ല. അവർക്ക് പഠിപ്പിച്ച ചില വാചകങ്ങൾ, പ്രാർത്ഥനകൾ തുടങ്ങിയവ പ്രയോഗിച്ചാണ് സാധ്യമാക്കുന്നെതെന്ന് ഖാസി അബൂ യഅലാ (റ) വിശദീകരിക്കുന്നു.
നല്ല മനുഷ്യരുടെ രൂപത്തിലും പിശാചുക്കൾക്ക് രൂപം പ്രാപിക്കാൻ കഴിയുമെന്നതിന് തെളിവാണ് മുജാഹിദ് (റ) ൻ്റെ സംഭവം. നിസ്കരിക്കുന്ന സമയത്ത് ഇബ്നു അബ്ബാസ് (റ) ൻ്റെ രൂപത്തിലാണ് പിശാച് പ്രത്യക്ഷപ്പെട്ടത്. ഇബ്നു അബ്ബാസിനോട് വിവരം പറയുകയും അദ്ധേഹം പറഞ്ഞതനുസരിച്ച് കത്തി കരുതുകയും വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ കത്തിയെടുത്ത് കുത്തുകയും ചെയ്തു എന്നാണ് ചരിത്ര സംഭവം.
ചുരുക്കത്തിൽ ജിന്നുകൾക്ക് നിരവധി രൂപങ്ങൾ പ്രാപിക്കാൻ കഴിവുണ്ട് എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ വ്യക്തമാണല്ലൊ. ഈ കാലത്ത് തന്നെ അനുഭവങ്ങളിലൂടെ പലർക്കും ബോധ്യമായതുമാണ്.

(തുടരും...)