ജിന്ന് ശൈത്വാൻ റൂഹാനി (ഭാാഗം -1)


മനുഷ്യവർഗത്തിന് മുന്നേ ഭൂമിയിൽ അധിവസിക്കുന്നവരാണ് ജിന്നുകൾ. മനുഷ്യനിൽ നിന്ന് വ്യത്യസ്തമായി അദൃശ്യരാണിവർ. സൂക്ഷമ ജീവിയാണെന്നും അതല്ല സ്ഥൂല ജീവിയാണെന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു. പരിശുദ്ധ ഖുർആനിൽ ജിന്നുകളുടെ പേരിൽ പ്രത്യേക സൂറത്തും പരാമർശങ്ങളു ഉള്ളത് കൊണ്ട് തന്നെ മുസ്ലിമിൻ്റെ മേൽ വിശ്വസിക്കൽ നിർബന്ധിത ബാധ്യതയാണ്. മത യുക്തി വാദികൾ എതിർക്കുന്നുവെന്നത് അവർ പരിശുദ്ധ ഖുർആനിനെയും അല്ലാഹുവിനെയും വെല്ലുവിളിക്കുകയാണ് എന്ന് വേണം മനസ്സിലാക്കാൻ. ജിന്ന്,പ്രേതം,ഭൂതം ഇതിവൃത്തമായി കെട്ടുകഥകൾ പലതും പ്രചരിക്കുന്നുവെങ്കിലും യഥാർത്ഥ ചരിത്രങ്ങൾ തള്ളാനാവില്ല. സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതും ധരിപ്പിക്കപ്പെട്ടതുമായ സത്ത്യങ്ങളെ ബോധ്യത്തോടെ വിശദീകരിക്കേണ്ടതുണ്ട്.

12 റാം നൂറ്റാണ്ടിൽ ഇമാം റാസി(1149-1209) യുടെ കാലത്ത് എതിർത്തവരുടെ അതേ വാദങ്ങളാണ് ഇന്നും അല്പന്മാർ ഉയർത്തുന്നത്. ജിന്ന് ഉണ്ടങ്കിൽ സ്ഥൂല വസ്തു ആയിരിക്കും /തടിയില്ലാത്ത നേർത്ത ജീവിയായിരിക്കും. മനുഷ്യരോട് കലർന്ന് ജീവിക്കുന്നവരെങ്കിൽ ശത്രുതയോ സൗഹ്യദമോ ഉണ്ടാകും .ഇത് കാണുന്നില്ലല്ലോ.. ഇനി ഉണ്ടെങ്കിൽ പ്രവാചകരുടെ മുഅജിസത്തുകൾ അവരുടെ കഴിവാണെന്ന് പറയേണ്ടിവരും (തഫ്സീറുൽ കബീർ 1/76,77 ) ഈ മൂന്ന് വാദങ്ങളാണ് ഇന്നും അന്നും നിഷേധികൾ ഉപയോഗിക്കുന്നത്. ഇതിനെല്ലാം പ്രാമാണിക മറുപടികൾ അടുത്ത വരികളിൽ പ്രതീക്ഷിക്കാം..





സൃഷ്ടിപ്പ്, സത്ത ?
نار السموم نار لا دخان لها (روح البيان )
ജിന്ന് വർഗത്തെ സൃഷ്ട്ടിച്ചത് പുകയില്ലാത്ത തീയിനാലാണ് എന്ന് പരിശുദ്ധ ഖുർആനിനെ
(والجان خلقناه من قبل من نار السموم ) (സു:ഹിജ്ർ 27) ഉദ്ധരിച്ച് പണ്ഡിതർ അഭിപ്രായപ്പെടുന്നു.
ജിന്നുകളിലെ പ്രഥമൻ ഇബ്ലീസ് ആദം നബിക്ക് സുജൂദ് ചെയ്യാൻ വിസമ്മതിച്ചതിന് കാരണമായി അല്ലാഹുവിനോട് പറഞ്ഞത് انا خير منه خلقتني من نار وخلقته من طين )"നീ എന്നെ സൃഷ്ട്ടിച്ചത് തീയിനാലും ആദമിനെ പടച്ചത് മണ്ണ് കൊണ്ടുമാണ് " (സു:അഹ്റാഫ് 12) എന്നാണ്.
തീ നാളങ്ങളിൽ നിന്നാണ് ജിന്നുകളുടെ സൃഷ്ട്ടിപ്പെന്നാണ് ഇബ്നു കസീർ വിവരിച്ചിട്ടുള്ളത്.( ബിദായ 1/128)

ഇബ്നു മസ്ഊദ് (റ) പറയുന്നു:هذه السموم جزء من سبعين جزء من السموم التي خلق الله بها الجان
ജിന്നുകളെ സൃഷ്ട്ടിക്കപ്പെട്ട അഗ്നി നരകാഗ്നിയുടെ എഴുപതിലൊന്നാണ്. (മുസ്തദ്റക് 4/474)
ഇമാം സുയൂത്വി (റ) പറയുന്നു: സൂര്യാഗ്നിയിൽ നിന്നാണ് ജിന്ന് പിശാചുക്കളെ സൃഷ്ട്ടിക്കപ്പെട്ടെതെന്ന് ഇബ്നു അബി ഹാതിം (റ) അംറുബ്നു ദീനാറിൽ നിന്നും നിവേദനം ചെയ്തിട്ടുണ്ട്.
മണ്ണ് കൊണ്ട് സൃഷ്ട്ടിക്കപ്പെട്ട മനുഷ്യന് മൺകട്ടയൊ ഇഷ്ട്ടികയൊ തട്ടിയാൽ വേദനയാകുന്നത് പോലെ മലക്കുകൾ തീ കൊള്ളി എറിയുന്നത് ജിന്നുകളെ തീയിൽ നിന്ന് സൃഷ്ട്ടിക്കപ്പെട്ടെതാണെന്നതിൻ്റെ ബുദ്ധിപരമായ തെളിവാണെന്ന് ഇബ്നു അഖിൽ (റ) പറയുന്നുണ്ട്.
ആയിശ (റ) നിവേദനം:
خلقت الملائكة من نور وخلق الجان من مارج من نار
മലക്കുകളെ പ്രകാശം കൊണ്ട് സൃഷ്ട്ടിച്ചു. ജിന്ന്കളെ പുകയില്ലാത്ത അഗ്നിയിൽ നിന്നും. ആദം നബിയെ നിങ്ങൾക്ക് വിശേഷിപ്പിച്ച് തന്ന മണ്ണിൽ നിന്നും സൃഷ്ട്ടിച്ചു.(മുസ്നദ് അഹ്മദ് 6/168)
قال النبي صلي الله عليه وسلم عرض لي الشيطان في صلاتي فخنقته فوجدت برد ريقه علي يدي ٬
ഒരിക്കൽ നബി(സ്വ) തങ്ങളുടെ നിസ്കാരം പിഴപ്പിക്കാൻ വെന്ന പിശാചിനെ പിടുകൂടിയപ്പോൾ തിരുനബിയുടെ കയ്യിൽ ഇബ്ലീസിൻ്റെ തുപ്പ് നീര് അനുഭവപ്പെട്ടുവെന്ന ബുഖാരിയുടെ ഹദീസ് പ്രസിദ്ധമാണ്. അഗ്നിക്ക് എങ്ങനെ തുപ്പ് നീര് അനുഭവപ്പെടും എന്നതിനൊക്കെ ഉത്തരം തീ അടിസ്ഥാന ഘടകം മാത്രമായിരുന്നുവെന്ന് പണ്ഡിതർ പറയുന്നു.
الجن اجسام هوائية قادرة علي التشكل باشكال مختلفة لها عقول وافهام وقدرة علي الاعمال الشاقة വായുവിനാൽ സൃഷ്ടിക്കപ്പെട്ടതും വിഭിന്ന രൂപങ്ങൾ പ്രാപിക്കാൻ കഴിവുള്ളതുമായ ഒരു തരം സ്ഥൂല ജീവികളാണ് ജിന്നുകൾ.അവർക്ക് ബുദ്ധിയും ഗ്രാഹ്യ ശക്തിയുമുണ്ട്. ആയാസകരമായ പ്രവർത്തനങ്ങൾക്കുള്ള കഴിവും. (ഹയാത്തുൽ ഹയവാൻ 1/177) വായുവിൻ്റെ അംശം അതിശയിച്ച് നിൽക്കുന്നതോ അല്ലെങ്കിൽ തീയിൻ്റെ നല്ല അംശമുള്ളതോ ആയ സ്ഥൂല ജീവിയാണ് ജിന്ന് (തുഹ്ഫ 7/297)
ഇക്രിമ (റ)ൽ നിന്ന് خلق الله سموم ابو الجن وهو الذي خلق من نار قال تبارك وتعالي تمن قال اتمني ان نری ولا نری وان تغيب في الثری وان يصير كهلنا شابا فاعطی ذالك فهم يرون ولا يرون واذا ماتوا اغيبوا في الثری ഇബ്നു അബ്ബാസ് (റ) പറയുന്നു: പുകയില്ലാത്ത അഗ്നിയിൽ നിന്നും ജിന്നുകളുടെ പിതാവിനെ സൃഷ്ട്ടിച്ചപ്പോൾ അല്ലാഹു ചോദിച്ചു: പറയൂ എന്താണ് ആഗ്രഹം ? അദ്ധേഹം പറഞ്ഞു: ഞങ്ങൾക്ക് മറ്റുള്ളവരെ കാണാൻ കഴിഞ്ഞാലും അവരിൽ നിന്നും ഞങ്ങൾ മറഞ്ഞവരാകണം. ഞങ്ങൾ മരണപ്പെട്ടാൽ മണ്ണിൽ തന്നെ മറഞ്ഞു പോവുകയും വേണം. (അകാമുൽ മർജാൻ :22)
തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ ശുദ്ധമായ അഗ്നിയിലാണ് ഈ വിഭാഗത്തെ അല്ലാഹു സൃഷ്ടിച്ചെതെന്ന് പറയാം..

(തുടരും..)