മീമടയാളംﷺ
-01
ഹൃദ്യമായ പെരുമാറ്റമാണ് മുത്ത് നബിﷺയുടേത്,എല്ലാവരോടും ചിരിക്കും.
സന്തോഷം പറയും,നന്മ കണ്ടാൽ സമ്മാനം നൽകും, തിന്മയെ തൊട്ട് അകറ്റും. ഹൃദ്യമായ
സമ്മാനമാണ് പുഞ്ചിരിയെന്ന് മുത്ത് നബിﷺ പഠിപ്പിക്കുന്നു. നല്ല മനുഷ്യന്റെ അടയാളമാണ്
പുഞ്ചിരി.
☘️
മീമടയാളംﷺ
- 02
മുത്ത് നബിﷺയുടെ സദസ്സിലേക്ക് ഒരു ചെറു സംഘം വന്നു. രസകരമായിരുന്നു അവരുടെ പരാതി. നബിയേ ഞങ്ങൾക്ക് ഭക്ഷണം തികയുന്നില്ല, എത്ര തിന്നാലും മതിയാകാത്ത പോലെ. നിങ്ങൾ ഒറ്റക്കിരുന്നാണോ ഭക്ഷണം കഴിക്കാറ് ? മുത്ത് നബിﷺയുടെ ചോദ്യത്തിന് അവർ 'അതെ ' എന്ന് മറുപടി നൽകി. നിങ്ങൾ കൂട്ടമായിരുന്ന് ഭക്ഷണം കഴിക്കണം. ബിസ്മി ചൊല്ലണം. എന്നാൽ ബറകത്തുണ്ടാകും. നന്മയുണ്ടാകും.
☘️
മീമടയാളംﷺ
- 03
മുത്ത് നബിﷺഒരു യാത്രയിലാണ്. യാത്രക്കിടയിൽ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. ക്ഷീണിതനായ ഒരു ഒട്ടകം മുത്ത് നബിﷺയുടെ അടുത്ത് വന്ന് പരാതി പറഞ്ഞു. മുത്ത് നബി ഉടമസ്ഥനെ വിളിച്ച് തനിക്ക് വിൽക്കാനാവശ്യപ്പെട്ടു. നബിയേ.. എനിക്ക് ആകെയുള്ള സമ്പാദ്യമാണ്. എന്റെ കുടുംബത്തിന്റെ വരുമാന മാർഗമാണ്. ഉടമസ്ഥൻ തന്റെ അവസ്ഥ വിശദീകരിച്ചു. "നീ അതിന് നല്ല വെള്ളവും ഭക്ഷണവും നൽകണം. പട്ടിണിക്കിടരുത്, അമിത ഭാരം ഏൽപിക്കരുത്. ബുദ്ധിമുട്ടാക്കുന്ന ഒന്നും ചെയ്യരുത്. സ്നേഹത്തോടെ പെരുമാറണം." മുത്ത്ﷺ അദ്ധേഹത്തെ ഗുണദോഷിച്ചു.
