☘️
മീമടയാളംﷺ
- 10
മുത്ത് നബിﷺയും അനുചരും നടക്കുന്ന വഴിയെ ഒരു ഗ്രാമീണൻ പിന്നിൽ നിന്ന് മുത്തോരുടെ ﷺ പുതപ്പ് ശക്തിയായി വലിച്ചു. മുത്ത് നബി ﷺ ഗ്രാമീണന്റെ നെഞ്ചിലേക്ക് ചെരിഞ്ഞു. മേൽ തട്ടം വലിഞ്ഞ അടയാളം അവിടുത്തെ ദേഹത്ത് പതിഞ്ഞിട്ടുണ്ട്, അനന്തരം ഗ്രാമീണൻ പറഞ്ഞു: ഹേ ! നിങ്ങളുടെ അടുക്കൽ അല്ലാഹുവിന്റെ സ്വത്തുണ്ടല്ലോ, എനിക്ക് തരിക. മുത്ത് നബിﷺ തന്നെ വേദനിപ്പിച്ച അവനോട് പുഞ്ചിരിച്ചു. വേണ്ടത് ഏർപ്പാട് ചെയ്തു. ഹൃദ്യമായ പുഞ്ചിരി മഹാ ദാനവും പരിഹാരവും.
☘️
മീമടയാളംﷺ
- 11
ജനങ്ങളെ ചിരിച്ച് മാത്രം സമീപിക്കുന്ന ഒരു മനുഷ്യൻ മദീനയിൽ പാർത്തിരുന്നു. മുത്തോരുടെ ﷺ സദസ്സിൽ അദ്ധേഹത്തെ കുറിച്ച് പരാമർശിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: നാളെ സ്വർഗത്തിലേക്ക് പ്രവേശിക്കുമ്പോഴും അദ്ധേഹം ചിരിച്ച് കൊണ്ടായിരിക്കും. സദാ പുഞ്ചിരി പോശകമാണ്. നന്മയെ ഉള്ളുണർത്താനുള്ള ശക്തിയുണ്ടതിന്. ഹൃദ്യമാവുക, എപ്പോഴും.
☘️
മീമടയാളംﷺ
- 12
മുത്ത് നബിﷺ യാത്രയിലാണ്, സഹ യാത്രികനുണ്ട്. ഇടക്ക് വിശ്രമത്തിനായി ഒരിടത്ത് നിറുത്തി. മുത്തോര് ﷺ അറാക്ക് അന്വേഷിച്ച് രണ്ട് കഷ്ണം പൊട്ടിച്ച് കൊണ്ട് വന്നു. നല്ലത് സഹയാത്രികന് നൽകി. "നബിയോരേ.. അങ്ങല്ലെ അർഹൻ.." അദ്ധേഹം മടി കാണിച്ചു. "ഒരിക്കലുമല്ല, നാളെ അല്ലാഹു സൗഹൃദത്തെ കുറിച്ച് ചോദിക്കും, ഞാൻ ഉത്തരം പറയണ്ടേ.." മുത്തോര് ﷺ പ്രത്യുത്തരം നൽകി.
