മീമടയാളംﷺ
- 04
വഴിയരികിൽ മുത്ത് നബിﷺ യെ കണ്ടതും ഓടി ചെന്ന് അനുചരൻ കൈ കൊടുത്തു, സലാം പറഞ്ഞു. അവിടുന്ന് സലാം മടക്കി ഇപ്രകാരം പറഞ്ഞു: ഏറ്റവും നല്ല സ്വഭാവം തന്റെ സഹോദരനോട് ചേർന്ന് നിൽക്കലാണ്. തെറ്റി നിൽക്കാതെ സ്നേഹം നൽകലാണ്. കാണുമ്പോഴെല്ലാം സ്നേഹാന്വേഷണം നടത്തലാണ്. അവന് വേണ്ടി പ്രാർത്ഥിക്കലാണ്.
☘️
മീമടയാളംﷺ
- 05
മുത്ത് നബിﷺയുടെ പ്രിയ പത്നി ആഇശാ ബീവി(റ) അടുക്കളയിലാണ്, വിഭവങ്ങളുണ്ടാക്കുന്നു. മുത്തോർﷺ അടുത്ത് ചെന്ന് വിഭവം തിരക്കി. കൂടുതലുണ്ടാക്കാൻ പറഞ്ഞു. തൊട്ടടുത്ത അയൽവാസിക്ക് സമ്മാനിക്കണമെന്നും അവരെ പ്രത്യേകം സ്നേഹിക്കണമെന്നും നിർദേശിച്ചു.
അയൽവാസിയെ പട്ടിണിയിലാക്കുന്നവർ യഥാർത്ഥ വിശ്വാസിയല്ലെന്ന് അവിടുന്ന് പഠിപ്പിക്കുന്നു.
☘️
മീമടയാളംﷺ
- 06
മുത്ത് നബിﷺയും അനുചരരും യാത്രക്കിടെ വിശ്രമിക്കാനിറങ്ങി. സ്വഹാബത്ത് വിനോദമെന്നോണം കിളികളെ പിടിച്ചു. അവയുടെ കരച്ചിൽ കേട്ട മുത്തോർﷺക്ക് ദേഷ്യം വന്നു. അനുചരരോട് വിട്ടയക്കാൻ പറഞ്ഞു. അപ്പോഴാണ് മുത്ത് നബി ജീവനറ്റ ഉറുമ്പുകളെ ശ്രദ്ധിച്ചത്. ഒരു ജീവിയേയും കരയിക്കാനൊ അനാവശ്യമായി കൊല്ലാനൊ അല്ലാഹു നമുക്ക് സമ്മതം തന്നിട്ടില്ല.കരുണയും സ്നേഹവുമാണ് മുസൽമാന്റെ അടയാളം. ആവർത്തിക്കരുതെന്ന് അനുചരർക്ക് അവിടുന്ന് താക്കീത് നൽകി.
