🌸
ആരമ്പ നൂൽﷺ
ശരീരമാകെ കനം,
കണ്ണുകളിൽ ഇരുട്ട്,
നിണം വരഞ്ഞ അടയാളം വസ്ത്രത്തിന് നിറം മാറ്റിയിരിക്കുന്നു.
ഇല്ല, എഴുന്നേൽക്കാനാവുന്നില്ല,
ശരീരം തളർന്നിരിക്കുന്നു.
കണ്ണുകളടഞ്ഞു, ശ്വാസമുണ്ട്,
ആരോ ചുമലിലേറ്റി വീടെത്തിച്ചു.
വെള്ളം തളിർത്ത് കണ്ണ് തുറന്നിട്ടുള്ളൂ,
''എന്റെ..എന്റെ.. നബിﷺഎവിടെ.. എനിക്ക് കാണണം..''
തളർന്ന സ്വരം ആവർത്തിച്ചു.
വീട്ടുകാർക്ക് ദേഷ്യം വന്നു, ഇന്നേരവും..
ഇടക്ക് ബോധം വരുന്നു, നഷ്ട്ടപ്പെടുന്നു.
ചോദ്യത്തിന്റെ മൂർച്ചയിൽ നബിയോരുടെﷺ സവിധത്തിലെത്തിച്ചു. അസ്വസ്ഥമായ ശരീരം തിളക്കമുള്ള ഹൃദയത്തിന് മുന്നിൽ തോറ്റിരിക്കുന്നു.
ശഹാദ:യുടെ സൗന്ദര്യം ഉച്ചത്തിൽ മൊഴിഞ്ഞതിന് ശത്രുക്കളുടെ മർദ്ദനം.
തോളോട് ചേർത്ത സിദ്ധീഖോരുടെ (റ) കിസ്സയാണിത്. അല്ലാഹുവും നബിﷺയും, പ്രണയം മറ്റൊന്നില്ലാതെയായാൽ ജീവനെന്ത്!
☘️
