☘️
മീമടയാളംﷺ
- 16
സ്വർഗം ലഭിക്കാനും നരകത്തിൽ നിന്ന് രക്ഷപ്പെടാനും എന്താണ് മാർഗം ? അനുചരൻ മുത്ത് നബിﷺയോട് ചോദിച്ചു. "നീതി സംസാരിക്കുക, ബാക്കി വരുന്ന സമ്പത്ത് ദാനം നൽകുക" ആറ്റലോരുടെﷺ മറുപടിക്ക് എല്ലായ്പ്പോഴും ഇത് സാധ്യമല്ലെന്ന് അദ്ധേഹം പ്രത്യുത്തരം നൽകി. "എന്നാൽ ഭക്ഷണം നൽകുക, സലാം പതിവാക്കുക." പ്രയാസമെന്ന് മറുപടി. "എങ്കിൽ, നിന്റെ പക്കൽ ഒട്ടകമില്ലെ, പാത്രത്തിൽ വെള്ളം നിറച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്യുക."
☘️
മീമടയാളംﷺ
- 17
മുത്ത് നബിﷺയുടെ സദസ്സ്, ഒരു ആൺകുട്ടി കയറി വന്നു. പിതാവ് കുട്ടിയെ മടിയിലിരിത്തി ഓമനിച്ചു, കുറച്ചു കഴിഞ്ഞ് അദ്ധേഹത്തിന്റെ കുഞ്ഞുമകൾ വന്നു, അദ്ധേഹം താലോടി നിലത്തിരുത്തി. ഇത് കണ്ട് മുത്ത് നബിﷺ ചോദിച്ചു: നിന്റെ മറ്റെ മടി ഒഴിഞ്ഞ് കിടക്കുകയല്ലെ ? ഉടനെ അയാൾ തെറ്റ് തിരുത്തി. " നീ ഇപ്പോഴാണ് നീതിമാനായത് " ആറ്റലോർﷺ പ്രതികരിച്ചു.
☘️
മീമടയാളംﷺ
- 18
മുത്തോരുംﷺ അനുചരരും യാത്ര മദ്ധ്യേ ഭക്ഷണത്തിനായി ഒരിടത്ത് തമ്പടിച്ചു. ആടിനെ അറുക്കാനാണ് തീരുമാനം. "ഞാൻ അറവ് നടത്താം" "ഞാൻ തോൽ പൊളിക്കും" "ഞാൻ പാചകം ചെയ്യാം" ഓരോരുത്തരും ആവേശത്തോടെ ഒരുങ്ങി. ഉടനെ മുത്ത് നബി ﷺ പറഞ്ഞു: "ഞാൻ വിറക് ശേഖരിക്കാം" ജോലികളൊക്കെ ഞങ്ങൾ ചെയ്യാമെന്ന് അനുചരരുടെ മറുപടി. " ശരിയാണ്, നിങ്ങളിൽ നിന്ന് മാറി നിൽക്കാൻ ഞാൻ ഇഷ്ട്ടപ്പെടുന്നില്ല, അനുയായികളിൽ നിന്ന് / കൂട്ടത്തിൽ നിന്ന് മാറി നിൽക്കുന്നത് അല്ലാഹുവിന് വെറുപ്പാണ് " മുത്തോര്ﷺ മുന്നിൽ നിന്നു.
