☘️
മീമടയാളംﷺ
- 19
ആറ്റലോരെﷺ കണ്ടതും ഇബ്നു മസ്ഊദ് (റ) കരയുന്നു, അവിടുന്ന്ﷺ കാര്യം തിരക്കി. ' നബിയേ.. കിസ്റയും കൈസറുമെല്ലാം പട്ടിൽ കിടക്കുന്നു, അങ്ങാവട്ടെ ഈ പരുക്കൻ വിരിപ്പിലും. സമ്മതം തന്നാൽ ഞങ്ങൾ നല്ലത് വിരിച്ച് തരുമല്ലോ' മുത്തോരുടെﷺ മുതുകിലെ പാടുകൾ കണ്ടിട്ട് പ്രിയ അനുചരന് സഹിക്കാനാവുന്നില്ല. " യാത്രക്കിടയിൽ ചെറിയൊരു തണൽ കൊള്ളാൻ മരത്തിനു താഴെ നിൽക്കുന്ന ഒരാളാണ് ഞാൻ, അവശ്യം കഴിഞ്ഞാൽ പോകും " ആരമ്പ നബി ﷺ പ്രത്യുത്തരം നൽകി.
☘️
മീമടയാളംﷺ
- 20
പ്രിയ കൂട്ടുകാരൻ സിദ്ധീഖ് (റ) ഉപ്പയേയും കൂട്ടി മുത്തോരുടെﷺ സവിദത്തിലെത്തി. അവിടുത്തെ കാണണം, സംസാരിക്കണം. മസ്ജിദുന്നബവിയിലാണ് മുത്തോരുﷺള്ളത്. '' ഉപ്പയെ വീട്ടിലിരുത്തിക്കൂടായിരുന്നോ ഞാൻ വരുമായിരുന്നില്ലേ..'' മുതിർന്നവരോട് തിരുനബിﷺക്ക് പ്രിയമായിരുന്നു, അവരെ ആദരിക്കും, ബഹുമാനത്തോടെ കേൾക്കും. നമ്മുടെ മേൽ നിർബന്ധ ബാധ്യതയെന്ന് അധ്യാപനം.
☘️
മീമടയാളംﷺ
- 21
മുത്ത്നബിﷺയും ഒരു ലക്ഷത്തോളം വരുന്ന അനുചരന്മാരും മക്കം ഫത്ഹിനുള്ള യാത്രയിലാണ്, വഴിയിൽ പ്രസവിച്ചു കിടക്കുന്ന പട്ടിയും കുഞ്ഞുങ്ങളും, അവരെ പ്രയാസപ്പെടുത്തരുത്, സംരക്ഷണം വേണം, ആറ്റലോർﷺ വഴിതിരിച്ചു വിട്ടു, മഹാ സംഘം മറ്റൊരു വഴി തേടി. " മിണ്ടാപ്രാണിയുടെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക" കാരുണ്യ ദൂതർﷺ ഗൗരവതരം ഉണർത്തുന്നു.
