☘️
മീമടയാളംﷺ
- 22
മുത്ത്നബിﷺ ആടിനെ മേക്കുന്നത് കണ്ട അനുചരർ അത്ഭുതത്തോടെ ചോദിച്ചു: നബിയേ.. അങ്ങ് ആട് മേയ്ക്കുകയോ? "എല്ലാ പ്രവാചകരും ചെയ്ത ജോലിയാണിത്" മുത്തോരുടെﷺ പുഞ്ചിരിയുള്ള മറുപടി. അവിടുന്ന് പല ജോലികളും ചെയ്തിട്ടുണ്ട്. ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കും, സമ്പാദ്യം വെറുതെ എടുത്ത് വെക്കരുതെന്നും സഹായിച്ചാലെ വർദ്ധനവുണ്ടാവൂ എന്നും ആറ്റലോർﷺ പഠിപ്പിക്കുന്നു.
☘️
മീമടയാളംﷺ
- 23
മുത്ത് നബിﷺ ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് കണ്ട് അനുചരൻ അബൂ ഹുറൈറ(റ) ചുമന്ന് കൊണ്ട് പോകാൻ കൈ നീട്ടി. "ഒരു സാധനം എടുക്കേണ്ടത് അതിന്റെ ഉടമസ്ഥൻ തന്നെയാണ്, അതിന് കഴിവില്ലാതെ വന്നാൽ മറ്റൊരാൾ സഹായിക്കണം" മുത്ത് നബിﷺ തന്നെ ചുമന്നു. കഴിവുണ്ടെങ്കിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് പാഠം.
☘️
മീമടയാളംﷺ
- 24
ഉമർ (റ) പരിശുദ്ധ ഉംറക്ക് പോകാനൊരുങ്ങി, തിരുനബിﷺയോട് സമ്മതം ചോദിച്ചു. "എന്റെ പ്രിയപ്പെട്ട സഹോദരാ.. പ്രാർത്ഥനയിൽ എന്നെ മറക്കല്ലെ.." മുത്ത്നബിﷺ പ്രാർത്ഥന കൊണ്ട് ഏൽപിച്ചു. പ്രാർത്ഥനകളെ കൊണ്ട് ഏൽപിക്കലും ബന്ധങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തലും വിശ്വാസിയുടെ നന്മകളിൽ പ്രധാനപ്പെട്ടതാണെന്ന് വിനയാന്വിതരായ തിരുനബിﷺ പഠിപ്പിക്കുന്നു.
