☘️

മീമടയാളംﷺ

- 25


ഒരിക്കൽ മുത്ത്നബിﷺ ഉമർ(റ) ന് സമ്മാനം കൊടുത്തയച്ചു. അദ്ധേഹമത് നിരസിച്ചു, പിന്നീട് ഉമർ(റ) നെ കണ്ട്മുട്ടിയപ്പോൾ മുത്ത്നബിﷺ കാര്യം തിരക്കി. "അങ്ങല്ലെ പറയാറ്, മറ്റുള്ളവരിൽ നിന്ന് വെറുതെ ഒന്നും സ്വീകരിക്കരുതെന്ന്" ഉമർ (റ) ന്റെ മറുപടി കേട്ട മുത്ത്നബിﷺ പറഞ്ഞു: " ഞാൻ പറഞ്ഞത് ചോദിച്ച് വാങ്ങുന്നതിനെ കുറിച്ചാണ്, ചോദിക്കാതെ ലഭിക്കുന്നത് അല്ലാഹു നൽകുന്ന സമ്മാനമാണ്, സ്വീകരിക്കണം."

തിരുനബിﷺ സമ്മാനങ്ങൾ സ്വീകരിക്കും, തിരികെ വല്ലതും നൽകും, പ്രാർത്ഥന കൊണ്ട് സന്തോഷിപ്പിക്കും.

☘️

മീമടയാളംﷺ

- 26


"തിരു ദൂതരേﷺ.. ഒട്ടേറെ ദുഷിച്ച സ്വഭാവമുള്ളവനാണ് ഞാൻ, ഉപേക്ഷിക്കണം, ആദ്യം ഏതാണ് ഒഴിവാക്കേണ്ടത്?" മന:സ്താപം വന്ന അയാൾ മുത്തോരോട്ﷺ ഉപദേശം തേടി. "കളവ് പറയാതിരിക്കുക " തീർച്ച,അയാൾ പ്രതിജ്ഞ ചെയ്തു. അടുത്ത ദിവസം മോഷണത്തിനിറങ്ങിയ അയാൾ ഇങ്ങനെ ചിന്തിച്ചു, നാളെ അവിടുന്ന് വിശേഷം ചോദിക്കും, മോഷണമെന്ന് പറഞ്ഞാൽ അപമാനിതനാകും, അല്ലെങ്കിൽ കളവ് പറയേണ്ടി വരും, അദ്ധേഹം പിന്തിരിഞ്ഞു, മദ്യപിക്കാനൊരുങ്ങിയപ്പോഴും, എന്ത് തിന്മക്കൊരുങ്ങിയാലും അവസ്ഥ ഇത് തന്നെ. വൈകാതെ അയാൾ ആത്മ വിശുദ്ധിയുടെ ഉന്നതി നേടി. കളവാണ് എല്ലാത്തിന്റെയും വാതിൽ !

☘️

മീമടയാളംﷺ

- 27


ഇഖാമത്ത് വിളിച്ചു, മദീനാ പള്ളിയിൽ നിസ്കാരം തുടങ്ങാനിരിക്കുന്നു, അന്നേരത്താണ് ഒരു ഗ്രാമീണൻ മുത്ത്നബിﷺയെ തേടി വരുന്നത്, " തിരു ദൂതരേ.. എനിക്ക് ഒരു ചെറിയ ആവശ്യമുണ്ട്, പിന്നീട് ഞാൻ മറന്നു പോകുമെന്ന് ഭയക്കുന്നു." 

അവിടുത്തെ വസ്ത്രം പിടിച്ച് അയാൾ പറഞ്ഞു. ഉടനെ അദ്ധേഹത്തിന്റെ കൂടെ മുത്ത്നബി ﷺ പുറത്തിറങ്ങി. ആവശ്യം കഴിഞ്ഞ് തിരിച്ച് വന്നതിന് ശേഷമാണ് അവിടുന്ന് നിസ്കരിച്ചത്. സാധു ജനങ്ങളെ പരിഗണിക്കുകയും കരുണ കാണിക്കുകയും വേണം.