☘️
മീമടയാളംﷺ
- 28
മുത്തോരുംﷺ അനുചരരും ഭക്ഷണം കഴിക്കുന്നു, നിലത്ത് കാൽമുട്ടുകൾ മടക്കി അതിന്മേലിരുന്നാണ് അവിടുന്ന് ഭക്ഷിക്കുന്നത്. " ഇതെന്താ ഇങ്ങനെ ? " ഒരാളുടെ ചോദ്യം.
" ഞാൻ അടിമയാണ്, അടിമ ഇരിക്കുന്നത് പോലെ ഇരിക്കും, അടിമയുടേത് പോലെ ഭക്ഷിക്കും " മുത്ത്നബിﷺയുടെ മറുപടി. രണ്ട് കാലും മടക്കിവെച്ച് ഇടത്തേതിന്റെ പള്ള വലതിന്റെ പുറത്തോട് ചേർത്തിവെച്ചും വലത് കാൽ നാട്ടിവെച്ചും ഇടത് കാൽ മടക്കിവെച്ചും ഇരിക്കാറുണ്ട്. ഇങ്ങിനെ ഇരുന്നാൽ ആവശ്യത്തിനേ കഴിക്കൂ, അധികമാവില്ലെന്ന് പഠിപ്പിക്കുന്നു.
☘️
മീമടയാളംﷺ
- 29
മുത്ത്നബിﷺ അനുചരനെ കണ്ടപ്പോൾ വിശേഷം ചോദിച്ചു, "നല്ലത്, സുഖം " അദ്ധേഹം പ്രതിവദിച്ചു. മുത്തോര്ﷺ വീണ്ടും ആവർത്തിച്ചു, ഉത്തരം തഥൈവ. മൂന്നാമതും ചോദിച്ചപ്പോൾ " സുഖം, അൽഹംദുലില്ലാഹ് " (അല്ലാഹുവിന് സ്തുതി) എന്ന് അദ്ധേഹം മറുപടി നൽകി. മുത്തോർﷺക്ക് സന്തോഷമായി. ഒരു മനുഷ്യനെ കണ്ടാൽ വിശേഷം ചോദിക്കണം, അൽഹംദുലില്ലാഹ് എന്ന് മറുപടി പറയണം, നന്ദിയുള്ള നന്മയെ പഠിപ്പിക്കുകയാണ് മുത്ത്നബിﷺ.
☘️
മീമടയാളംﷺ
- 30
മുത്ത്നബിﷺയുടെ പ്രസംഗ മദ്ധ്യേ അനുചരൻ പരാതി പറഞ്ഞു:
"തിരു ദൂതരേﷺ.. സുബ്ഹി നിസ്കാരത്തിൽ ഞാൻ പിന്തുന്നു, ഇമാം നിസ്കാരം അമിതമായി ദീർഘിപ്പിക്കുന്നതാണ് കാരണം." ഇത് കേട്ട മുത്തോർﷺ ദേഷ്യത്തോടെ പറഞ്ഞു: " മനുഷ്യരെ വെറുപ്പിക്കുന്ന ചിലരുണ്ട്, നിങ്ങളാരെങ്കിലും ഇമാമായി നിസ്കരിക്കുന്നുവെങ്കിൽ നിസ്കാരം ലഘൂകരിക്കണം, ജനങ്ങളിൽ കുട്ടികളും വൃദ്ധരും ബലഹീനരുമുണ്ട്" സന്ദർഭം മനസ്സിലാക്കി കൈകാര്യം ചെയ്യുന്നവനാകണം നമ്മൾ, നിസ്കാരമെന്നല്ല എന്ത് കർമവും വെറുപ്പിക്കാതെയാവണമെന്ന് ഇസ്ലാം നിഷ്കർശിക്കുന്നു.
