☘️

മീമടയാളംﷺ

- 31

ശത്രു മർദ്ദനത്താൽ ഉമ്മയുടെ നാട്ടിലേക്ക് അഭയം തേടി ചെന്നതാണ് മുത്ത്നബിﷺ. പരിഹാസമാണ് വരവേറ്റത്, കുട്ടികളെ ഇളക്കി വിട്ട് കല്ലെറിഞ്ഞു, കൂകി, അവിടുത്തെ മടമ്പ് പൊട്ടി രക്തം വന്നു. വേഗം തിരിച്ച് ഒരു മരത്തണലിൽ വിശ്രമിക്കുന്ന സമയം, ജിബ്‌രീൽ(അ) വന്ന് ചോദിക്കുന്നു: " നബിയേ.. ഈ ഭൂമി കമിഴ്ത്തിയാലോ.. അങ്ങയെ ഉപദ്രവിച്ചില്ലെ അവര്.. " "വേണ്ട, വിവരമില്ലാത്തവരല്ലെ, അല്ലാഹു പൊറുത്ത് കൊടുക്കട്ടെ, സന്മാർഗത്തിലേക്ക് ചേർക്കട്ടെ " ക്ഷമയുടെ നബിﷺ മാപ്പ് നൽകി. ക്ഷമ വിശ്വാസിയുടെ അടയാളമെന്ന് കാരുണവർﷺ പഠിപ്പിക്കുന്നു.


☘️

മീമടയാളംﷺ

- 32

ആടിനെ കറക്കണം, മുത്ത്നബിﷺ കൂടെയുള്ളവരോട് ചോദിച്ചു: "ആരാണിതിനെ കറന്നു തരിക." ഒരാൾ എഴുന്നേറ്റു. പേര് ചോദിച്ചു, "മുർറ" ( കയ്പ്പുള്ളത് ) അദ്ധേഹത്തോട് ഇരിക്കാൻ പറഞ്ഞു. മറ്റൊരാൾ എണീറ്റു, പേര് ഹർബ് (യുദ്ധം) അയാളയും ഇരുത്തി. മൂന്നാമതൊരാൾ വന്നു, പേര് യഈശ് ( സജീവൻ ). " നീ കറക്കുക " അയാൾക്ക് സമ്മതം ലഭിച്ചു. പേരിൽ കാര്യമുണ്ടെന്ന് പാഠം.


☘️

മീമടയാളംﷺ

- 33


തിരു അനുചരൻ അബൂ ത്വൽഹ അൻസാരി(റ) മകൻ ജനിച്ച അവസരത്തിൽ കുഞ്ഞുമായി മുത്തോരുടെﷺ സവിദത്തിലെത്തി. അവിടുന്ന് ഒട്ടകത്തെ പരിപാലിക്കുകയാണ്, കാര്യം ധരിപ്പിച്ചപ്പോൾ കാരക്ക ചോദിച്ചു. ഉടനെ നൽകി. മുത്തോർﷺ ചവച്ച ശേഷം കുഞ്ഞിന്റെ വായയിൽ വെച്ചു, കുഞ്ഞ് മധുരം നുണഞ്ഞു. "അൻസാറിന്റെ മിത്രം കാരക്കയാകുന്നു" എന്ന് പറഞ്ഞു, ശേഷം 'അബ്ദുല്ലാഹ് ' എന്ന് പേര് വിളിച്ചു. കുഞ്ഞ് ജനിച്ചാൽ സദ് വൃത്തരെ കാണലും മധുരം നൽകലും പേരിടലും തിരു ചര്യയാണ്.