Msight.

ആരമ്പ നബിയുല്ലാഹ്

ആശ്വാസ തണി മുല്ലാ

ആരിലും ഗുരു നല്ലാ

അദബോടെ ചൊല്ലാം സ്വല്ലാ


സ്വല്ലള്ളാഹു അലാ മുഹമ്മദ്

സ്വല്ലള്ളാഹു അലയ്ഹി വ സല്ലം


അന്ന് മക്കായിൽ പിറന്ന്..

ആമിനുമ്മ മോൻ വന്ന്..

അബ്ദുല്ല ഉപ്പ തന്ന പൊന്ന്..

ആലങ്ങൾ വാഴ്ത്തുന്ന മിന്ന്..


സ്വല്ലള്ളാഹു അലാ മുഹമ്മദ്

സ്വല്ലള്ളാഹു അലയ്ഹി വ സല്ലം


അജബുകൾ ഏറെയുണ്ട്

അഹദവൻ തന്ന ചെണ്ട്

അൽ അമീനായ് പേര് ബിണ്ട്

അഹ്ലാകെ ചേർക്കുന്ന വണ്ട്


സ്വല്ലള്ളാഹു അലാ മുഹമ്മദ്

സ്വല്ലള്ളാഹു അലയ്ഹി വ സല്ലം


അതിരില്ലാ പോരിശ ചൊല്ലാൻ

അകമേറെ നിറഞ്ഞ് പാടാൻ

അലിവേറും നൂറിലലിയാൻ

ആദര സ്വലാത്ത് മൊഴിയാം..


സ്വല്ലള്ളാഹു അലാ മുഹമ്മദ്

സ്വല്ലള്ളാഹു അലയ്ഹി വ സല്ലം


പാട്ട് കേട്ട് പഠിക്കാൻ ഇവിടെ  Click


• Msight.in